video
play-sharp-fill

ഷാരൂഖ് ഖാനെതിരെ പ്രതിഷേധം; മന്നത്തിന് മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ പൊലീസ്

ഷാരൂഖ് ഖാനെതിരെ പ്രതിഷേധം; മന്നത്തിന് മുന്നില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളെ പ്രചരിപ്പിച്ചതിന് ഷാരൂഖ് ഖാന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മുംബൈ പൊലീസ്.ഷാരൂഖിന്‍റെ പരസ്യങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ച്‌ ശനിയാഴ്ച താരത്തിന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടന്നു.

ഒരു കൂട്ടം യുവാക്കളാണ് വീട്ടിന് മുന്നില്‍ പ്രകടനം നടത്തിയത്.പ്രശസ്തരായ താരങ്ങള്‍ യുവക്കളെ വഴിതെറ്റിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കളെ വഴിതെറ്റിക്കുന്ന ആപ്പുകളെയാണ് ഷാരുഖ് ഖാൻ പിന്തുണയ്ക്കുന്നതെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അറിവുണ്ടെങ്കിലും സാമ്ബത്തിക നേട്ടത്തിനായാണ് താരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അണ്‍ടച്ച്‌ യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചില പ്രവര്‍ത്തകരെ പ്രതിഷേധത്തിന്‍റെ പേരില്‍ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്.