play-sharp-fill
നേര്യമംഗലം  വനമേഖലയിൽ തോക്ക്ധാരികളെ കണ്ടെന്ന് വിവരം ; സംഘത്തിൽ ഒരു സ്ത്രീയും ; അന്വേഷണം വ്യാപിപ്പിച്ച് വനം വകുപ്പ്

നേര്യമംഗലം വനമേഖലയിൽ തോക്ക്ധാരികളെ കണ്ടെന്ന് വിവരം ; സംഘത്തിൽ ഒരു സ്ത്രീയും ; അന്വേഷണം വ്യാപിപ്പിച്ച് വനം വകുപ്പ്

കൊച്ചി: നേര്യമംഗലം വനമേഖലയിൽ തോക്കുധാരികളെ കണ്ടെന്ന് വിവരം. ഒരു ലോറി ഡ്രൈവറാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഇതേ തുടർന്ന് വനം വകുപ്പ് തെരച്ചിൽ നടത്തി. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്ക് അരികിലായിട്ട് നേര്യമംഗലം അഞ്ചാം മൈൽ ഭാഗത്താണ് തോക്കുധാരികളെ കണ്ടതെന്നായിരുന്നു ഡ്രൈവറുടെ മൊഴി.

അടിമാലി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് നാലംഗസംഘത്തെ കണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇവരുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതോടെയാണ് വനം വകുപ്പും പൊലീസും വനത്തിൽ തെരച്ചിൽ നടത്തിയത്. എന്നാൽ ആരെയും കണ്ടെത്താനായില്ല.