
ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പോലീസ്: വാളയാർ സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ മാറി വനമേഖലയിൽ നിന്ന് യുവാവിനെ കണ്ടെടുത്തു
പാലക്കാട്: ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായി പോലീസ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാവാണ് ട്രെയിനിൽ നിന്നും വീണത്.
തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്. ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0