video
play-sharp-fill
എന്താണ് സല്യൂട്ട്..! എന്തിനാണ് സല്യൂട്ട്; സല്യൂട്ട് ചോദിച്ച് വാങ്ങേണ്ടതോ..? സല്യൂട്ട് ആവശ്യപ്പെട്ട ഡോക്ടററിയാൻ പൊലീസ് എഴുതുന്നത്

എന്താണ് സല്യൂട്ട്..! എന്തിനാണ് സല്യൂട്ട്; സല്യൂട്ട് ചോദിച്ച് വാങ്ങേണ്ടതോ..? സല്യൂട്ട് ആവശ്യപ്പെട്ട ഡോക്ടററിയാൻ പൊലീസ് എഴുതുന്നത്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തങ്ങളെ പൊലീസുകാർ സല്യൂട്ട് ചെയ്യണമെന്നു കത്തെഴുതിയ ഡോക്ടർ അറിയാൻ കേരള പൊലീസ് എഴുതുന്നു. എന്താണ് സല്യൂട്ട്… സല്യൂട്ട് എന്തിനാണ്.. സംസ്ഥാന പൊലീസിനെ പലപ്പോഴും വിറപ്പിച്ചു നിർത്തുന്നതാണ് സല്യൂട്ട്.. ആ സല്യൂട്ടിനെപ്പറ്റി പൊലീസ് തന്നെ പറയുന്നു.

പോലീസും സല്യൂട്ടും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പോലീസ് ഉൾപ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങൾ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്

സല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ *താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ ‘വൺ വേ’ ആയി ചെയ്യുന്ന ആചാരമല്ല.* താഴ്ന്ന റാങ്കിൽ ഉള്ളവർ ഉയർന്ന റാങ്കിൽ ഉള്ളവരെ സല്യൂട്ട് ചെയ്യുമ്പോൾ, ഉയർന്ന റാങ്കിൽ ഉള്ളവർ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്. കൂടാതെ രാജ്യത്തെ ഭരണകർത്താക്കൾ, ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരേയും സല്യൂട്ട് ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്.

കൂടാതെ ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങൾ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്യൂട്ട് നൽകി ആദരിക്കാറുണ്ട്.

അതുപോലെ, മൃതശരീരങ്ങളെ ആദരിക്കുന്ന സംസ്‌കാരവും നമ്മുടെ സേനാവിഭാഗങ്ങൾക്ക് ഉണ്ട്. *യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു മൃതദേഹം കണ്ടാൽ ആ മൃതശരീരത്തേയും സല്യൂട്ട് നൽകി ആദരിക്കും.

ഇത്രയും എഴുതാൻ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് ഒരു ഡോക്ടർ സർക്കാരിലേക്ക് അയച്ച ഒരു പരാതി കണ്ടതുകൊണ്ടാണ്. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്. എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി സർക്കാരിലേക്ക് അയച്ച അൽപ്പത്തരത്തെ അവജ്ഞയോടെ കാണുന്നു എന്ന് മാത്രം സൂചിപ്പിക്കട്ടെ.

ഇങ്ങനെ വലിയ മൂല്യം സേനാംഗങ്ങൾ നൽകുന്ന ആചാരമാണ് സല്യൂട്ട് അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രം. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂർവ്വം അറിയിക്കട്ടെ.

സി.ആർ. ബിജു
ജനറൽ സെക്രട്ടറി
കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ