
സ്വന്തം ലേഖകൻ
കോഴിക്കോട് : കള്ളൻ പൊലീസുകാരനായെത്തി ലോട്ടറിക്കാരനിൽ നിന്നും 30000 രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു . എടവണ്ണ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടക്കാരൻ രഘുവിനെയാണ് വ്യാജ പൊലീസ് പറ്റിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പരിശോധനയ്‌ക്കെന്നു പറഞ്ഞ് ‘ കള്ളൻ പൊലീസ് ‘കടയിൽ എത്തിയത്.
കടയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മൊബൈൽ ഫോണും ഇയാൾ പിടിച്ചെടുത്തു. തുടർന്ന് സ്‌റ്റേഷനിലേക്ക് പോകണമെന്നു പറഞ്ഞ് കടയുടെ ഷട്ടർ താഴ്ത്തിയശേഷം രഘുവിനെയും കൊണ്ട് പുറത്തിറങ്ങി. പൊലീസ് വാഹനം കാണാനില്ലെന്നും ഓട്ടോ വിളിക്കാമെന്നും വ്യാജ പൊലീസുകാരൻ പറഞ്ഞപ്പോൾ കടയുടമ തന്റെ വാഹനം എടുത്തുകൊണ്ടുവരാനായി പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രഘു തിരിച്ചെത്തിയപ്പോൾ പൊലീസ് ഉണ്ടായിരുന്നില്ല. തുടർന്ന് ഒറ്റയ്ക്ക് എടവണ്ണ പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് വന്നത് വ്യാജ പൊലീസാണെന്നു മനസ്സിലാക്കിയത്.എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്