
കുന്ദമംഗലം: അനധികൃതമായി പെട്രോളിയം ഉത്പന്നം സൂക്ഷിച്ച ഗോഡൗണില്‍ പോലീസ് പരിശോധന നടത്തി.പന്തീർപ്പാടം നൊച്ചിപ്പൊയില്‍ റോഡിലുള്ള ഗോഡൗണിലാണ് പരിശോധന നടത്തിയത്.
പെട്രോളിയം ഉത്പന്നം ലൈസൻസ് ഇല്ലാതെ അനധികൃതമായി സൂക്ഷിച്ചതിന് ചൊവ്വാഴ്ച ആണ് പോലീസ് പരിശോധന നടത്തിയത്.മെഡിക്കല്‍ കോളജ് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റോഡില്‍ ടാർ മിക്സ് ചൂടാക്കുന്ന (ഇൻഡസ്ട്രിയല്‍ ഓയില്‍) ഉത്പന്നമാണ് ഗോഡൗണില്‍ സൂക്ഷിച്ചത് എന്ന് ലൈസൻസ് ഉടമ വയനാട് കല്പറ്റ സ്വദേശി ലത്തീഫ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായിട്ടെ ഉളളൂ ഗോഡൗണ്‍ ആരംഭിച്ചിട്ടുള്ളൂ എന്നും കെ-സ്വിഫ്റ്റ് വഴി ലൈസൻസ് എടുത്തിട്ടുണ്ടെന്നും ഉടമ പറഞ്ഞു. വാഹനത്തിലും ഗോഡൗണിലുമായി 18000ത്തോളം ലിറ്റർ പെട്രോളിയം ഉത്പന്നം ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ കിരണ്‍, എസ്.ഐ നിതിൻ, പ്രൊബേഷൻ എസ്.ഐ ജിബിഷ, ഗ്രേഡ് എസ്.ഐ പ്രദീപ് എന്നിവർ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. സാമ്പിള്‍ ശേഖരിക്കുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം ഉദ്യോഗസ്ഥർ പോലീസിനെ സഹായിച്ചു.



