video
play-sharp-fill

പൊലീസ് സ്‌റ്റേഷനിൽ കസ്‌റ്റഡിയിലെടുത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം: തൂങ്ങിമരിച്ച കുട്ടി മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്; ശരീരത്തിലെ മുറിവുകൾ നേരത്തെ നടത്തിയ ആത്മഹത്യാശ്രമങ്ങളുടെ ബാക്കിപത്രം; പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് കൈത്തണ്ടയിൽ മുറിവുണ്ടായതിൻ്റെ അഞ്ച് പാടുകൾ

പൊലീസ് സ്‌റ്റേഷനിൽ കസ്‌റ്റഡിയിലെടുത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവം: തൂങ്ങിമരിച്ച കുട്ടി മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്; ശരീരത്തിലെ മുറിവുകൾ നേരത്തെ നടത്തിയ ആത്മഹത്യാശ്രമങ്ങളുടെ ബാക്കിപത്രം; പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് കൈത്തണ്ടയിൽ മുറിവുണ്ടായതിൻ്റെ അഞ്ച് പാടുകൾ

Spread the love

വയനാട്: കൽപ്പറ്റ പൊലീസ് സ്‌റ്റേഷനിൽ കസ്‌റ്റഡിയിലെടുത്ത കുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതികരിച്ച് പൊലീസ്. തൂങ്ങിമരിച്ച ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ശരീരത്തിലെ മുറിവുകൾ നേരത്തെ നടത്തിയ ആത്മഹത്യാശ്രമങ്ങളുടെ ബാക്കിപത്രം. കൈത്തണ്ടയിൽ മുറിവുണ്ടായതിൻ്റെ അഞ്ച് പാടുകൾ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. കൽപ്പറ്റ പൊലീസ് സ്‌റ്റേഷൻ ശുചിമുറിയിലാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഒരു പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ പെൺകുട്ടിക്കൊപ്പം യുവാവിനെ കോഴിക്കോട് നിന്ന് കണ്ടെത്തിയത്. രാവിലെ ശുചിമുറിയിലേക്ക് പോയ യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോകുലിനെ ഷർട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് വയനാട് എസ്‌പി തപോഷ് ബസുമതാരി പറഞ്ഞത്. എന്നാൽ, ഗോകുലിന് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് സ്കൂൾ രേഖ പുറത്തുവന്നിരുന്നു. സ്‌കൂൾ ടിസിയിലെ ജനന തീയതി 2007 മേയ് 30 ആണ്. 18 വയസ് തികയാൻ രണ്ടുമാസം കൂടി വേണം.

എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത് ജനനവർഷം മാത്രം. ഗോകുൽ കൊല്ലപ്പെട്ടത് പൊലീസ് മർദ്ദനത്തിലാണെന്ന് റിപ്പോർട്ടുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു.