video
play-sharp-fill
സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടി ; എത്തിയവർ ഏറെയും ഗുണ്ടകൾ ; മരടിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്

സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടി ; എത്തിയവർ ഏറെയും ഗുണ്ടകൾ ; മരടിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിൽ ആണെന്ന് പൊലീസ് വ്യക്തമാക്കി.

സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ നടന്നത്. ഒത്തുചേരലിന് കളമൊരുക്കിയ ആഷ്ലിൻ ബെൽവിൻ പൊലീസ് റെയ്ഡിന് എത്തും മുൻപ് മുങ്ങിയിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് തോക്ക്,പെപ്പർ സ്പ്രേ, കത്തി എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡിൽ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്ത 13 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

പരിപാടിയിൽ പങ്കെടുത്ത മൂന്നുപേർക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ ആഷ്‌ലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group