ഇനിയും അപേക്ഷിച്ചില്ലേ..! കേരള പൊലിസില്‍ സബ് ഇൻസ്പെക്ടര്‍; ഡിഗ്രിയാണ് യോഗ്യത; യൂണിഫോം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

Spread the love

തിരുവനന്തപുരം: കേരള പൊലിസില്‍ എസ്.ഐ റിക്രൂട്ട്‌മെന്റിനുള്ള പി.എസ്.സി അപേക്ഷ ജനുവരി 31ന് അവസാനിക്കും. ഇനി വളരെ കുറച്ച്‌ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

video
play-sharp-fill

താല്‍പര്യമുള്ളവർ എത്രയും പെട്ടെന്ന് അപേക്ഷിക്കുക. ഡിഗ്രി യോഗ്യതയില്‍ യൂണിഫോം ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സിവില്‍ പൊലിസ്/ ആംഡ് പൊലിസ് സർവീസുകളിലായി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലിസ് (ട്രെയിനി) റിക്രൂട്ട്‌മെന്റ്. മൂന്ന് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും, പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാം.

തസ്തിക എസ്.ഐ (ട്രെയിനി)
സ്ഥാപനം കേരള സിവില്‍ പൊലിസ്
കാറ്റഗറി നമ്ബർ Police (Armed Police Battalion) 446,447/2025

Police (Kerala Civil Police) 448,449,450/2025
അപേക്ഷ ഡിസംബർ 31 വരെ

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,600 രൂപയ്ക്കും, 95,600 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

രണ്ട് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. പ്രായപരിധി 01.01.2025 തീയതിയെ അടിസ്ഥാനമാക്കി കണക്കാക്കും.

കാറ്റഗറി – i (ഓപ്പണ്‍ മാർക്കറ്റ്): 20 വയസ്സിനും 31 വയസ്സിനും ഇടയില്‍. (02.01.1994-നും 01.01.2005-നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം).

കാറ്റഗറി – ii (മിനിസ്റ്റീരിയല്‍) & കാറ്റഗറി – iii (കോണ്‍സ്റ്റബുലറി): 36 വയസ്സ് പൂർത്തിയാകാൻ പാടില്ല.
(സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള സർക്കാർ ചട്ടങ്ങള്‍ പ്രകാരമുള്ള പ്രായപരിധി ഇളവുകള്‍ ലഭിക്കുന്നതാണ്.

യോഗ്യത

ഏതെങ്കിലും ഒരു വിഷയത്തില്‍ ‍ഡിഗ്രിയാണ് യോഗ്യത.

(ശ്രദ്ധിക്കുക: മതിയായ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍, അവർക്ക് ഇന്റർമീഡിയറ്റ്/പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസായവരെയും പരിഗണിക്കുന്നതാണ്.)

ശാരീരിക യോഗ്യത

പുരുഷന്മാർ

സാധാരണ ഉദ്യോഗാർഥികള്‍ എസ്.സി, എസ്.ടി കാറ്റഗറി
ഉയരം 165.10 cm 160.02 cm
നെഞ്ചളവ് 81.28 cm 81.28 cm
നെഞ്ചളവ് വികാസം 5.08 cm 5.08 cm
വനിത ഉദ്യോഗാർഥികള്‍ക്ക് 160 സെ.മീ ഉയരം മാത്രമാണ് മാനദണ്ഡം. അതില്‍ തന്നെ എസ്.സി, എസ്.ടിക്കാർക്ക് 155 സെ.മീ ഉയരം മതിയാവും.

ഫിസിക്കല്‍ ടെസ്റ്റ്

കേരള പി.എസ്.സി നടത്തുന്ന ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ് പാസായിരിക്കണം. ചുവടെ നല്‍കിയ പട്ടികയിലുള്ള എട്ടിനങ്ങളില്‍ അഞ്ചിലെങ്കിലും വിജയിക്കണം.

കായിക ഇനം യോഗ്യത (പുരുഷന്‍മാർ)
100 മീറ്റർ ഓട്ടം 17 സെക്കൻഡ്
ഹൈജമ്ബ് 1.06 മീറ്റർ
ലോംഗ്ജമ്പ് 3.05 മീറ്റർ
ഷോട്ട്പുട്ട് (7264 ഗ്രാം) 4.88 മീറ്റർ
ക്രിക്കറ്റ് ബോള്‍ ത്രോ 36 സെക്കൻഡ്
കയറുമേല്‍ കയറ്റം (കൈകള്‍ മാത്രം ഉപയോഗിച്ച്‌) 14 മീറ്റർ
പുള്‍ അപ്‌സ്/ചിന്നിംഗ് 26 സെക്കൻഡ്
1500 മീറ്റർ ഓട്ടം 1 മിനിറ്റില്‍ 80 തവണ
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/