സ്വന്തം ലേഖകൻ
പത്തനംതിട്ട: അനധികൃത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌ക്കുമായി യുവാവ് പിടിയില്‍. പന്തളം കുരമ്പാല സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്.
ഇയാള്‍ സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ കടത്തുന്ന കാര്‍ പരിശോധന നടത്തിയപ്പോള്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. തുടന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് സംഘം പരിശോധിക്കുകയും കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കണ്ടെത്തുകയുമായിരുന്നു. പിന്നീട് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പരിശോധന നടത്തി വ്യക്തത വരുത്തിയശേഷം പ്രതിയെയും തൊണ്ടി മുതലുകളും തിരുവല്ല പൊലീസിനെ ഏല്‍പിച്ചു. കാലങ്ങളായി ഇയാള്‍ കാറില്‍ അനധികൃത ലഹരി വസ്തുക്കള്‍ കടത്തുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് ഇയാള്‍ കുടുങ്ങിയത്.