ഓപ്പറേഷൻ ഷൈലോക്ക്; പുനലൂരിലെ അനധികൃത ധനകാര്യസ്ഥാപനത്തില്‍ പോലീസ് പരിശോധന; പിടികൂടിയത് 25 ലക്ഷം രൂപയും വിദേശമദ്യവും

Spread the love

കൊല്ലം: ഓപ്പറേഷൻ ഷൈലോക്കിൻ്റെ ഭാഗമായി പുനലൂരില്‍ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവല്‍ ഫിനാൻസ് എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

സ്ഥാപനത്തിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വ്യാപകമായ പരാതികള്‍ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഷൈലോക് എന്ന പേരില്‍ പോലീസ് റെയ്ഡ് നടത്തിയത്. പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളില്‍ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

റെയ്ഡിന്‍റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി കെ സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group