പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു; രാഹുല്‍ ഫ്ളാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ, ഈ മാസം ഇരുപത്തിയഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കി

Spread the love

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്ളാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ. ഈ മാസം ഇരുപത്തിയഞ്ചിനകം ഫ്ളാറ്റ് ഒഴിയണമെന്ന് കാണിച്ച്‌ താമസക്കാരുടെ അസോസിയേഷൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

video
play-sharp-fill

കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഫ്ളാറ്റ് ഒഴിയണമെന്നുമാണ് താമസക്കാർ പറയുന്നത്. അധികം വൈകാതെ തന്നെ ഫ്ളാറ്റ് ഒഴിയുമെന്ന് രാഹുല്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

രാഹുലിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ഉള്ളത്. കേസിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ ഇന്നലെയാണ് തിരിച്ചെത്തിയത്. പതിനഞ്ച് ദിവസമായി ഒളിവിലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും രണ്ടാമത്തെ കേസില്‍ മുൻസിഫ് കോടതിയുടെ മുൻകൂർ ജാമ്യവും ലഭിച്ചതോടെയാണ് തിരിച്ചെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group