play-sharp-fill
എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; മാരകായുധങ്ങൾ കണ്ടെത്തി

എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; മാരകായുധങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകൻ

പത്തനംതിട്ട: എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ മാരാകായുധങ്ങൾ കണ്ടെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പോലീസ് എസ്ഡിപിഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന റെയ്ഡും.