play-sharp-fill
നല്ല ശമ്പളവും പോരാത്തത്തിന് സമാധാനവും ; ജോലി സാഹചര്യം സഹിക്കാനാവാതെ കേരളാ പോലീസില്‍ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണത്തിൽ വർദ്ധന ; അനുമതിമതിക്ക് പോലും കാത്ത് നിൽക്കാതെ മറ്റ് ജോലികള്‍ തേടി പോകുന്ന സാഹചര്യം

നല്ല ശമ്പളവും പോരാത്തത്തിന് സമാധാനവും ; ജോലി സാഹചര്യം സഹിക്കാനാവാതെ കേരളാ പോലീസില്‍ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണത്തിൽ വർദ്ധന ; അനുമതിമതിക്ക് പോലും കാത്ത് നിൽക്കാതെ മറ്റ് ജോലികള്‍ തേടി പോകുന്ന സാഹചര്യം

സ്വന്തം ലേഖകൻ

ജോലി സാഹചര്യം സഹിക്കാനാവാതെ കേരളാ പോലീസില്‍ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുന്നു. സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവുടെ എണ്ണം വര്ദ്ധിക്കുന്നതായാണ് കണക്കുകള്‍.
നിലവില്‍ എണ്ണൂറിലധികം അപേക്ഷകളാണ് അനുമതി കാത്തു കിടക്കുന്നത്. ഇതിനു പുറമെയാണ് ദീര്‍ഘകാല അവധിയെടുത്ത് മാറി നില്ക്കുന്നവരും അനുമതിയൊന്നുമില്ലാതെ മറ്റ് ജോലികള്‍ തേടിപ്പോയവരും. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ചെറുതല്ലാത്ത വിഷമതയാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നത്.


പോലീസില്‍ സ്വയം വിരമിക്കാന്‍ അപേക്ഷിച്ചാല്‍ ഉടന്‍ നടക്കുമെന്നതിന് ഒരു ഉറപ്പുമില്ല. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലെ ഒരു ഉദ്യോഗസ്ഥന്‍ അപേക്ഷിക്കാന്‍ മുതിര്‍ന്നില്ല. ദീര്ഘകാല അവധിക്കുവേണ്ടിയും കാത്തു നിന്നില്ല. രണ്ടു ദിവസത്തെ അവധിയെടുത്തു. പിന്നെ കണ്ടത് ന്യൂസിലന്‍ഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി. പ്രതീക്ഷിച്ച ജോലി കിട്ടാത്തതിനാല്‍ നിലവില്‍ പഴവര്‍ഗങ്ങള്‍ പായ്ക്കു ചെയ്യുന്ന കമ്പനിയിലാണ് അദ്ദേഹം. എങ്കിലും നല്ല ശമ്പളമുണ്ട്. പോരാത്തത്തിന് സമാധാനവും. ഇത്തരത്തില്‍ എണ്ണൂറിലേറെ സ്വയം വിരമിക്കല്‍ അപേക്ഷഷകളാണ് പോലീസ് സേനയ്ക്കു മുന്നിലുളളതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിച്ചാലും അതില്‍ പെട്ടെന്ന് തീരുമാനമുണ്ടാകണമെന്നില്ല. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് പലരും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ മറ്റ് ആനുകൂല്യങ്ങള്ക്കൊന്നും കാത്തു നില്‍ക്കാതെ ജോലി അവസാനിപ്പിക്കുന്നത്. അടുത്തിടെ ഒരു ഡിവൈഎസ്പി സ്വയം വിരമിക്കല്‍ (വി ആര്‍ എസ് )എടുത്തു. ആലപ്പുഴ നര്‍ക്കോട്ടിക്സിലെ ഡിവൈഎസ്പി സി രാജീവാണ് എസ് പി ആകാനുളള അവസരം പോലും വേണ്ടെന്നു വെച്ച്‌ സേനയുടെ പടിയിറങ്ങിയത്. ഗ്രാഫിക് ഡിസൈനില്‍ മിടുക്കനായ രാജീവ് ടെക്‌നോപാര്‍ക്കിലെ ഒരു പരസ്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.