
ചാവറ: 60കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കണ്ണൂർ പുതിയങ്ങാടിയില്‍ നിന്നും ചവറ പൊലീസ് പിടികൂടി. പന്മന മേക്കാട് രഞ്ജിത് ഭവനില്‍ രാജേന്ദ്രൻ മകൻ ഉമേഷിനെയാണ് (36) ചവറ എസ് എച്ച് ഒ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾ അതിക്രമത്തിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം നടപടി ആരംഭിച്ചിട്ടുണ്ട്. ചവറ പൊലീസ് സബ് ഇൻസ്പെക്ടർ ഷാജിമോൻ, എസ് സി പി ഒമാരായ രാജീവ് കുമാർ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.