video
play-sharp-fill

പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞതോടെ അശ്ലീല ഗ്രൂപ്പുകളിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക് ; നെട്ടോട്ടമോടി അഡ്മിൻമാർ

പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞതോടെ അശ്ലീല ഗ്രൂപ്പുകളിൽ നിന്നും വൻ കൊഴിഞ്ഞുപോക്ക് ; നെട്ടോട്ടമോടി അഡ്മിൻമാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ മലയാളികൾ ഉൾപ്പെടുന്ന അശ്ലീല ഗ്രൂപ്പുകളിൽ നിന്ന് അംഗങ്ങൾ കൊഴിഞ്ഞുപോക്കോണ്ടിരിക്കുകയാണ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 12 പേർ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ സൈബർ ഡോം പോലുള്ള ഏജൻസികൾ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതറിഞ്ഞതോടെ ഗ്രൂപ്പുകളുടെ പേരും മാറ്റിയും അശ്ലീല ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തുമാണ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ അഡ്മിൻമാർ ശ്രമിക്കുന്നത്. രണ്ട് ലക്ഷത്തോളം അംഗങ്ങളുള്ള നീലക്കുറിഞ്ഞി പോലുള്ള ഗ്രൂപ്പുകൾ പേരുമാറ്റിയെന്നാണ് പൊലീസ് പറയുന്നത്. ചില ഗ്രൂപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

അശ്ലീല വെബ്‌സൈറ്റുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പോൺ വീഡിയോകൾ ഇപ്പോൾ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള ഗ്രൂപ്പുകളാണ് നീലക്കുറിഞ്ഞി, അലമ്പൻസ്, അധോലോകം തുടങ്ങിയ ഗ്രൂപ്പുകളെന്ന് പൊലീസ് പറയുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പിലേക്ക് ആളെ ക്ഷണിക്കുന്നത് ഇത്തരം ഓപ്പൺ ഗ്രൂപ്പുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനായി കോഡുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് വർഷം മുമ്പാണ് പൂമ്പാറ്റ എന്ന ടെലഗ്രാം ഗ്രൂപ്പിനു പിന്നിലുള്ളവരെ പിടികൂടിയത്. വീണ്ടും ഇതുപോലുള്ള ഗ്രൂപ്പുകളിലൂടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് സൂചന ലഭിച്ചതോടെയാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന സംഘം രംഗത്തെത്തിയത്.