play-sharp-fill
ഒന്നിനു പുറകെ ഓന്നായി വാഹനങ്ങൾ നിരത്തിലിറക്കി: ഇന്ധനമടിക്കാൻ കാശില്ല; കേരള പൊലീസിന് കടം ഒന്നരക്കോടി രൂപയിലേറെ

ഒന്നിനു പുറകെ ഓന്നായി വാഹനങ്ങൾ നിരത്തിലിറക്കി: ഇന്ധനമടിക്കാൻ കാശില്ല; കേരള പൊലീസിന് കടം ഒന്നരക്കോടി രൂപയിലേറെ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: ഒന്നിനു പുറകെ ഓന്നായി വാഹനങ്ങൾ നിരത്തിലിറക്കി. പക്ഷേ, ഇന്ധനമടിക്കാൻ കാശില്ല. കേരള പൊലീസ് കുടിശ്ശികയായി പമ്പ് ഉടമകൾക്ക് നൽകാനുള്ളത് ഒന്നരക്കോടിയിലേറെ രൂപ. അതിവേഗ യാത്രക്ക് ഹെലികോപ്ടർ വാങ്ങാനൊരുങ്ങിയ പൊലീസാണ് ഉള്ള വാഹനങ്ങൾക്ക് പെട്രോളും ഡീസലും അടിക്കാൻ പണമില്ലാതെ വട്ടം കറങ്ങുന്നത്.

 

 

പൊലീസ് നവീകരണ പദ്ധതിയുടെ ഭാഗമായി നിരവധി വാഹനങ്ങളാണ് നാല് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത്. സ്റ്റേഷനുകൾക്ക് ജീപ്പ് വാങ്ങാനുള്ള പണം വകമാറ്റി ആഡംബര കാറുകൾ ഉൾപ്പെടെ വാങ്ങി.ഏറ്റവുമൊടുവിൽ 202 ജീപ്പുകൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിച്ചു. എന്നാൽ ഇന്ധനമടിച്ചതിന് സർക്കാർ പണം നൽകാത്തതിനാൽ ഇവക്ക് എങ്ങനെ ഇന്ധനം നിറക്കുമെന്ന ആശങ്കയിലാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

അതിനാൽ വാഹന ഉപയോഗം പരമാവധി കുറയ്ക്കാൻ നടപടി ആരംഭിച്ചു. പ്രധാനമായും ക്യാമ്പുകളിലെ വാഹനങ്ങൾക്കാണ് നിയന്ത്രണം. പലയിടങ്ങളിലും ജനങ്ങളുടെ ചലവിൽ വാഹനം വാടകക്കെടുപ്പിച്ചാണ് പൊലീസ് കേസ് അന്വേഷണവും മറ്റും നടത്തിവന്നത്. ഇനി വാഹനമില്ലെന്ന് പറഞ്ഞ് ഒഴിയാനും സാധിക്കില്ല. എല്ലാ സ്റ്റേഷനിലും രണ്ട് വീതം ജീപ്പ് ലഭ്യമാക്കിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം.

 

 

 

പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ ക്വാറി മാഫിയയുടേതുൾപ്പെടെ സഹായം തേടുന്നതായും ആരോപണം ഉയരുന്നു. കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നൽകാനാകില്ലെന്ന നിലപാടിലാണ് പെട്രോൾ പമ്പുടമകൾ. ഇതിനിടയിലും ചില ഉദ്യോഗസ്ഥർ പൊലീസ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.