പേരാമ്പ്ര സംഘര്‍ഷം: ആരോപണവിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

Spread the love

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പി മാർക്ക് സ്ഥലം മാറ്റം.

പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാറിനും വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനും ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പി മാരുടെ പൊതു സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് ഇരുവർക്കും ട്രാൻസ്ഫർ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്.