
കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവിനെ പിടികൂടിയപ്പോൾ ലഭിച്ചത് 1.44 കിലോഗ്രാം കഞ്ചാവ്. കല്ലായി മുഖദാർ സ്വദേശി അബ്ദുൾ സമദ് (46) നെയാണ് ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുഖദാർ ജുമാമസ്ജിദിന് സമീപം വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ് പിടിയിലാകുന്നത്.
പോലീസ് പട്രോളിംഗ് സംഘത്തെ കണ്ടയുടനെ സമദ് ഓടുകയായിരുന്നു. തുടർന്ന് പോലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്.
യുവാവിനെതിരെ കോഴിക്കോട് വിവിധ സ്റ്റേഷനുകളിൽ ആറ് കേസുകളിൽ പ്രതിയാണ്. പോലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളായിരുന്നു സമദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group