പ്രകൃതി സൗഹൃദ ഓണാഘോഷം.. മാതൃകയായി ജില്ലാ പോലീസ്..
സ്വന്തം ലേഖകൻ
കോട്ടയം : പ്ലാസ്റ്റിക്ക് പടിക്ക് പുറത്തിറക്കി പ്രകൃതി സൗഹൃദ ഓണഘോഷത്തിൽ മാതൃകയായി ജില്ലാ പോലീസ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം എ. ആർ ക്യാമ്പിൽ നടന്ന ഓണാഘോഷമാണ് പൂർണമായും ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചു നടപ്പിലാക്കിയത്.
നാടൻ വാഴയിലയിൽ ഓണസദ്യ, തുണി കൊണ്ടുള്ള ബാനർ, പ്ലാസ്റ്റിക് രഹിത അലങ്കാരം, വെള്ളം വിതരണം ചെയ്യാൻ സ്റ്റീൽ ഗ്ലാസ്സും ഭക്ഷണം സൂക്ഷിക്കാൻ സ്റ്റീൽ പാത്രങ്ങൾ ഇങ്ങനെ തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ ശ്രമം ഫലമായി പ്ലാസ്റ്റിക്ക് പൂർണ്ണമായും മാറ്റി നിർത്തിയുള്ള ആഘോഷമാണ് സംഘടിപ്പിരുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കലാവിരുന്ന്, നാടൻ കലാരൂപങ്ങൾ തുടങ്ങിയവയും പ്രകൃതി സൗഹൃദ ഓണാഘോഷത്തിന്റെ തിളക്കം കൂട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഒഴാഴ്ച്ച മുൻപേ ഓണഘോഷം പ്രകൃതിക്ക് ദോശമില്ലാതെ കേമമാക്കാനുള്ള ഒരുക്കത്തിലായിരുന്നു എ. ആർ ക്യാമ്പ് ഉദ്യോഗസ്ഥർ.
ഓണഘോഷത്തിൽ ജില്ലാ കളക്ടർ പി. കെ സുധീർ ബാബു, സബ് കലക്റ്റർ ഈഷ പ്രിയ, അസിസ്റ്റന്റ് കലക്റ്റർ ശിഖ സുരേന്ദ്രൻ, ജില്ലാ പോലീസ് മേധാവി പി. എസ് സാബു, നർക്കോട്ടിക് സെൽ ഡി.വൈ. എസ്.പി വിനോദ് പിള്ള, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേശ്
തുടങ്ങിയവർ പങ്കെടുത്തു.
പരിപാടികൾക്ക് എസ്.ഐ പി ആർ രാഘവൻ നായർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.