സംസ്ഥാനത്ത് മൂന്ന് ഐജിമാരടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Spread the love

തിരുവനന്തപുരം: മൂന്ന് ഐജിമാരടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ക്രെം ബ്രാഞ്ച് ഐജി (എറണാകുളം) ഗോപേഷ് അഗർവാളിനെ ഇന്റലിജന്റ്സ് ഐജിയായി നിയമിച്ചു

video
play-sharp-fill

തീരദേശ പൊലീസ് ഐജി പി.വിജയനെ കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായും നിയമിച്ചു. കെബിപിഎസ് എംഡിയായിരുന്ന സൂര്യ തങ്കപ്പൻ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഒഡീഷ കേഡറിലേക്കു മാറുന്ന സാഹചര്യത്തിലാണു പി.വിജയന്റെ നിയമനം.

കെബിപിഎസ് എംഡി സ്ഥാനം പൊലീസ് ആസ്ഥാനത്തെ ഐജിയുടെ പദവിക്കു തുല്യമാക്കി. ഇന്റലിജൻസ് ഐജി ആയിരുന്ന കെ.സേതുരാമനെ ട്രെയിനിങ് ഐജിയാക്കി മാറ്റി നിയമിച്ചു. തീരദേശ പൊലീസിന്റെ അധിക ചുമതലയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്യാംസുന്ദറിനെ സെക്യൂരിറ്റി വിഭാഗം ഡിഐജിയാക്കി. ഒരു വർഷത്തേക്ക് എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചാണു ശ്യാംസുന്ദറിന്റെ നിയമനം. കെഎപി രണ്ടാം ബറ്റാലിയൻ കമൻഡാന്റ് നവനീത് ശർമയെ പൊലീസ് ആസ്ഥാനത്തെ എസ്‌പിയായും നിയമിച്ചു.