play-sharp-fill
ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 70 പേര്‍; പൊലീസിലെ അമിതജോലിയും സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ ഭീഷണിയും മൂലം ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 70 പേര്‍; പൊലീസിലെ അമിതജോലിയും സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ ഭീഷണിയും മൂലം ആത്മഹത്യ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു.

കഴക്കൂട്ടം ജനമൈത്രി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ബി.ലാലാണ് ഇന്ന് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസമായി അവധിയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


സേനാംഗങ്ങള്‍ക്കിടയില്‍ അത്മഹത്യ വര്‍ദ്ധിക്കുന്നതായി കേരള പോലീസ് തന്നെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 5 വര്‍ഷത്തിനിടെ 70 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 പേര്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഒരു വര്‍ഷം ശരാശരി 18 പോലീസുകാരെങ്കിലും ആത്മഹത്യ ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. കഴിഞ്ഞ എഴ് വര്‍ഷത്തിന്നിടെ ആത്മഹത്യയില്‍ അഭയം തേടിയത് 80 ഓളം പോലീസുകാരാണെന്നും കണക്കുകള്‍ പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ധമാണ് ആത്മഹത്യാ പ്രവണതയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അനിയന്ത്രിതമായ ജോലി ഭാരം, അയവില്ലാത്ത നേതൃത്വം, ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, ലീവില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, മാനസിക സമ്മര്‍ദ്ദം, മദ്യത്തിന് അടിമയാകുന്ന അവസ്ഥ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളുടെ പിടിയിലാണ് സേനയിലെ അംഗങ്ങളില്‍ പലരും.

ബ്രിട്ടീഷ് കാലഘട്ടത്തിലെ പോലീസ് സേനയും അതേ നിയമങ്ങളുമാണ് നടപ്പിലുള്ളത്. പോലീസ് സേനയില്‍ ഘടനാപരമായ മാറ്റം വേണമെന്നും സമഗ്രമായ പരിഷ്‌ക്കരണ നടപടികള്‍ വേണമെന്നുമുള്ള ആവശ്യമാണ് സേനയ്ക്കുള്ളില്‍ നിന്നും ഉയരുന്നത്.