
സംസ്ഥാനത്തെ റിട്ട: ഐപിഎസ്, ഐഎഎസ്, മന്ത്രിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയ, സമുദായ നേതാക്കൾ എന്നിവരുടെ വീടുകളിൽ സേവനം ചെയ്യുന്നത് നൂറിലധികം പൊലീസുകാർ; ശമ്പളം ഖജനാവിൽ നിന്ന് ; റിട്ട. ഐപിഎസുകാരുടെ വീട്ടിൽ നാലും അഞ്ചും പോലീസുകാർ ; റിട്ട. ഏമാൻമാർക്ക് പൊലീസ് സംരക്ഷണമില്ലേൽ ഉറക്കം വരില്ല !
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്ത് റിട്ടയർ ചെയ്ത ഉന്നത ഉദ്യോഗസ്ഥരുടെയും മുൻ മന്ത്രിമാരുടേയും വീടുകളിൽ ജോലി ചെയ്യുന്നത് ജനസേവനം ചെയ്യാൻ സർക്കാർ തിരഞ്ഞെടുത്ത പൊലീസ് ഉദ്യോഗസ്ഥർ.
റിട്ട; ഐപിഎസ്, ഐ എ എസ്, മന്ത്രിമാർ, മുൻ മന്ത്രിമാർ എന്നിവരുടെ വീടുകളിൽ പാൽ വാങ്ങാനും, പച്ചക്കറി വാങ്ങാനും, കാവലിനും പൊലീസ്. ഇത്തരത്തിലുള്ളവർക്ക് ശമ്പളം നല്കുന്നത് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്നുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ നൂറിലധികം പൊലീസുകാരാണ് സംസ്ഥാനത്ത് ദാസ്യ പണി ചെയ്യുന്നത് നിലവിലുള്ളത്.
ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ കാറ് കഴുകാനും, പട്ടികളെ കുളിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ശമ്പളം കൈപ്പറ്റുന്നവർ എന്ന വാർത്ത മാധ്യമങ്ങളിൽ നിറയുകയും ഒരു ഉന്നത ഉദ്യോഗസ്ഥ അതിന്റെ വിശദികരണവുമായി എത്തിയതും കേരളക്കര ചർച്ച ചെയ്തിരുന്നു.
ഇന്നും റിട്ട: ഐ എ എസുകാർക്കും, ഐ പി എസുകാർക്കും സംരക്ഷണത്തിന് പൊലീസ് ഇല്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ കീഴുദ്യോഗസ്ഥരെ തങ്ങളുടെ വീടുകളിലെ ജോലിക്കാരായി ഉപയോഗിക്കുന്ന സമ്പ്രദായം ഇനിയും ആവർത്തിക്കും