play-sharp-fill
കാക്കിക്കുള്ളിലെ കലാകാരന്മാർ വീണ്ടും ശ്രദ്ധേയരാകുന്നു; ഇന്‍സ്പെക്ടര്‍ എഴുതി ഡിവൈഎസ്പി പാടിയ ഓണപ്പാട്ട്  ‘ഓര്‍മകളിലെ വളപ്പൊട്ടുകള്‍’ പൂർത്തിയായി

കാക്കിക്കുള്ളിലെ കലാകാരന്മാർ വീണ്ടും ശ്രദ്ധേയരാകുന്നു; ഇന്‍സ്പെക്ടര്‍ എഴുതി ഡിവൈഎസ്പി പാടിയ ഓണപ്പാട്ട് ‘ഓര്‍മകളിലെ വളപ്പൊട്ടുകള്‍’ പൂർത്തിയായി

പൊലീസില്‍ ജോലിചെയ്യുന്ന കലാകാരന്‍മാര്‍ സിനിമ- നാടക മേഖലകളില്‍ അവരുടെ കഴിവുകള്‍ തെളിയിക്കുമ്പോള്‍ ഗാനരചന രംഗത്തും ഗാനം ആലപിച്ചും ശ്രദ്ധേയരാവുകയാണ് രണ്ട് പൊലീസുകാര്‍.

മിഷന്‍ സി എന്ന ചിത്രത്തിന്‍റെ ഗാന രചനയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് ഇന്‍സ്പെക്ടര്‍ ജി.സുനില്‍കുമാര്‍ എഴുതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് വാസുദേവന്‍ പിള്ള ആലപിച്ച ‘ഓര്‍മകളിലെ വളപ്പൊട്ടുകള്‍’ എന്ന ഓണപ്പാട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകളുമായി വീണ്ടും ഒരു ഓണക്കാലം വരുമ്പോള്‍ കുടുംബത്തിന്‍റെയും കൂട്ടായ്മയുടെയും ഓണം ഓര്‍മകളാണ് ഗാനം സമ്മാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനു ഗോപി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന് ചോറ്റാനിക്കര അജയകുമാറാണ് ഈണം നല്‍കിയത്. കലയോടുള്ള ഇഷ്ടം തന്നെയാണ് ആല്‍ബം പുറത്തിറക്കാന്‍ ഇടയാക്കിയതെന്ന് ജി.സുനില്‍കുമാറും രാജീവ് വാസുദേവന്‍ പിള്ളയും പറയുന്നു.