പൊലീസുകാര്‍ ഷോക്കേറ്റു മരിച്ച സംഭവം; മൃതദേഹം മാറ്റാന്‍ സഹായിച്ച ഒരാള്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.

മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. പൊലീസുകാരുടെ മൃതദേഹം മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 19നാണ് മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക്, മോഹന്‍ദാസ് എന്നിവരെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വയലുടമ എം.സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

പന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്നാണ് ഹവില്‍ദാറുമാരായ അശോകനും മോഹന്‍ദാസിനും ഷോക്കേറ്റത്. പ്രതിയായ സുരേഷ് പന്നി വേട്ടക്കായി വീടിന്‍റെ അടുക്കളയില്‍ നിന്നും ഇരുമ്പ് കമ്പിയിലേക്ക് വൈദ്യൂതി കണക്ഷന്‍ നല്‍കി. ഇതില്‍ പൊലീസുകാര്‍ അകപ്പെടുകയായിരുന്നു.

നരഹത്യ, തളിവ് നശിപ്പിക്കല്‍ , അനധികൃതമായി വൈദ്യൂതി ഉപയോഗം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. താന്‍ തനിച്ചാണ് മൃതദേഹം മാറ്റിയതെന്നായിരുന്നു സുരേഷ് നല്‍കിയ മൊഴി. കാട്ടുപന്നികളെ വേട്ടയാടി മാംസം വില്‍ക്കുകയാണ് പ്രതി ലക്ഷ്യം വെച്ചത് . 2016ല്‍ കാട്ടുപന്നികളെ വേട്ടയാടിയ കേസില്‍ സുരേഷിനെതിരെ വനംവകുപ്പ് കേസുണ്ട്.