ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കി അന്യസംസ്ഥാന തൊഴിലാളി, തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്ക് കുത്തേറ്റു.
സംഭവത്തിൽ ഒഡിഷ സ്വദേശി ഭാരത്ചന്ദ്ര ആദിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒൻപതരയോടു കൂടിയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ അഡ്മിറ്റാക്കിയ ഇയാളുടെ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളം വെയ്ക്കുകയായിരുന്നു.
ഭാര്യയുടെ ആരോഗ്യം മോശമായതിനാൽ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ഇയാൾ തന്റെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം പരിക്കേല്പിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമസക്തനായ ഇയാളെ പിന്തിരിപ്പിക്കാൻ മെഡിക്കൽ കോളേജ് വാർഡിൽ നിന്നും വിളിച്ചറിയിച്ചതനുസരിച്ച് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും എസ് ഐ പ്രദീപ് ലാല്‍, സീനിയര്‍ സി പി ഒ ദിലീപ് വർമ, സി പി ഒ മാരായ ശ്രീനിഷ്, ലിബിൻ എന്നിവർ സംഭവസ്ഥലത്തെത്തി.
ആത്മഹത്യ ഭീഷണിയുമായി നിൽക്കുന്ന യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ കൂടുതൽ അക്രമസക്തനാവുകയായിരുന്നു.തുടര്‍ന്ന് യുവാവിന്റെയും സ്ഥലത്തുണ്ടായിരുന്ന മറ്റു രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയെ മുന്‍ നിര്‍ത്തി പോലീസ് മതിയായ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് വർമ, ലിബിൻ എന്നിവർക്ക് പരിക്കേൽ കാണുകയായിരുന്നു.
തുടർന്ന് ഉടൻതന്നെ യുവാവിനെയും പരിക്കേറ്റ ഉദ്യോഗസ്ഥരെയും കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു.
പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും യുവാവിന്റെ ജീവന്‍ രക്ഷപെടുന്നതിനും സഹായിച്ചു.