play-sharp-fill
കെട്ടുകാഴ്ചക്കിടെ 11കെവി ലൈൻ ഓഫ് ചെയ്തു; ഓണ്‍ ചെയ്യാൻ പറഞ്ഞ  പൊലീസുകാര്‍ക്കുനേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്;  പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തു

കെട്ടുകാഴ്ചക്കിടെ 11കെവി ലൈൻ ഓഫ് ചെയ്തു; ഓണ്‍ ചെയ്യാൻ പറഞ്ഞ പൊലീസുകാര്‍ക്കുനേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്; പതിനഞ്ചോളം പേർക്കെതിരെ കേസെടുത്തു

ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം.

കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീണ്‍, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്.


കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ നാട്ടുകാർ പൊലീസില്‍ പരാതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലൈൻ ഓണ്‍ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്.
15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

സബീഷിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ കേസെടുത്തു.