വെള്ളറടയില്‍ വാഹന പരിശോധന നടത്തിയ പൊലീസുകാരെ മര്‍ദ്ദിച്ചു; മൂന്ന് പേര്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹന പരിശോധന നടത്തിയ പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ പിടിയില്‍.

കാട്ടാക്കട സ്വദേശികളായ റിനി ജോണ്‍ (33) ,ഷൈജു (37),നിധിന്‍ (28) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ വെള്ളറട കാര മൂട്ടില്‍ വെള്ളറട പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുവഴി വന്ന ബൈക്ക് നിര്‍ത്താന്‍ പൊലീസ് കൈ കാണിക്കുകയും തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മൂന്നുപേരും ചേര്‍ന്ന് പരിശോധന നടത്തിയ മൂന്നു പൊലീസ് കാരെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.