പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് അഞ്ചംഗ സംഘത്തിന്റെ ആക്രമണം;എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു;ആക്രമണത്തില്‍ എസ്‌ഐയുടെ കൈക്ക് പരിക്ക്

പട്രോളിംഗിനിടെ പൊലീസിന് നേര്‍ക്ക് അഞ്ചംഗ സംഘത്തിന്റെ ആക്രമണം;എസ്‌ഐയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു;ആക്രമണത്തില്‍ എസ്‌ഐയുടെ കൈക്ക് പരിക്ക്

സ്വന്തം ലേഖകൻ

കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.മഞ്ചേശ്വരം എസ് പി അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

ആക്രമണത്തില്‍ എസ്‌ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്.ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.