‘വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്’; പൊലീസ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ പ്രതിഷേധിച്ച്‌ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി.

video
play-sharp-fill

വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് സംഘടന ആവശ്യപ്പെട്ടു.

അതിക്രമങ്ങളില്‍ പരാതികള്‍ ഉണ്ടായാല്‍ പൊലീസ് കേസെടുക്കുക സ്വാഭാവികമാണ്. അങ്ങനെ എടുക്കുന്ന കേസുകളില്‍ അന്വേഷണം നടത്തേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൻ്റെ ഭാഗവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരൂർ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതികളായി രേഖപെടുത്തിയിട്ടുള്ളവരെ തിരിച്ചറിയുന്നതിനും നോട്ടീസ് നല്‍കുന്നതിനുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യവർഷം നടത്തിയും ഭീഷണിപ്പെടുത്തിയും നടത്തിയ പേക്കൂത്ത് അത്യന്തം ഖേദകരമാണ്. വഴിയെ പോകുന്ന ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് കേരളാ പോലീസ് എന്ന ധാരണ ആർക്കെങ്കിലും ഉണ്ടെങ്കില്‍ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്നവർക്ക് പൊതുപ്രവർത്തകനാകാനുള്ള യോഗ്യതയുണ്ടോ എന്ന് പ്രബുദ്ധ കേരളം വിലയിരുത്തുമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസുകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.