
കണ്ണൂര്‍: ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊലീസുകാര്‍ക്ക് മറ്റൊരു ജോലി നല്കി കണ്ണൂര്‍ സിറ്റി പൊലീസ് അഡീഷനല്‍ എസ്പിയുടെ പുതിയ സര്‍ക്കുലര്‍.
കാലിത്തീറ്റ കൃഷിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന വിചിത്രമായ നിര്‍ദേശമാണ് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് സജേഷ് വാഴാളപ്പില്‍ സ്റ്റേഷനുകളിലേക്ക് നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഈ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്നാണ് വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിത്തീറ്റയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ പ്രധാന ജോലികള്‍ക്ക് പുറമെ മറ്റ് വകുപ്പുകള്‍ ചെയ്യേണ്ട ജോലികള്‍ കൂടി തങ്ങളെ ഏല്‍പ്പിച്ചതില്‍ പൊലീസുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇതിനോടകം തന്നെ അമിതജോലി ഭാരം മൂലം ബുദ്ധിമുട്ടുന്ന പൊലീസ് സേനക്ക് ഇത്തരം അധിക ഉത്തരവാദിത്തങ്ങള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം, സുരക്ഷാ ക്രമീകരണങ്ങള്‍, ക്രമസമാധാനം പരിപാലനം എന്നിവയാണ്. എന്നാൽ കേസ് അന്വേഷിക്കാൻ സമയം തികയാത്ത പൊലീസുകാർ ഇനി കൃഷി കൂടി ചെയ്യണോ എന്താണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
കാര്യമായ പണികൾ ഒന്നുമില്ലാത്ത കൃഷി വകുപ്പ് ഉള്ളപ്പോഴാണ് ഇത്തരം ജോലികൾ പോലീസ് വകുപ്പിനെ ഏൽപ്പിക്കുന്നത്
മറ്റ് വകുപ്പുകളുടെ ചുമതലകള്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയാണോ എന്ന ചോദ്യവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.



