പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അര മണിക്കൂര്‍ തികയും മുൻപേ എസ്‌ഐക്ക് സ്ഥലം മാറ്റം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച്‌ എസ്‌ഐ.

തിരൂര്‍ സ്റ്റേഷനിലെ പ്രബേഷൻ എസ്‌ഐ കെ.വി.വിപിനാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും തെറിവിളിക്കുകയും ചെയ്തു. സംഭവം കഴിഞ്ഞ് അര മണിക്കൂര്‍ തികയും മുൻപ് എസ്‌ഐയെ സ്ഥലം മാറ്റി.

പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പ്രബോഷൻ എസ്‌ഐയായ വിപിൻ സിപിഎം നേതാക്കളോട് അപമര്യാദയായി പെരുമാറിയത്. തൊട്ടുപിന്നാലെ ഇയാളെ എആര്‍ ക്യാംപിലേക്കു സ്ഥലംമാറ്റുകയായിരുന്നു. അന്വേഷണ വിധേയമായാണ് സ്ഥലംമാറ്റം.