സസ്പെൻഷനിലായതിന്റെ അരിശം; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി എഎസ്ഐ; സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനു നേരെ വധ ഭീഷണി മുഴക്കിയത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സസ്പെൻഷനിലായതിന്റെ അരിശം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ വധ ഭീഷണി മുഴക്കി സസ്പെൻഷനിലായ എഎസ്ഐ. ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്.
ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി
Third Eye News Live
0