പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഗ്രേഡ് എസ്‌ഐ മരിച്ചു

Spread the love

കാസർകോട്: പൊലീസ് ക്വാർട്ടേഴ്സില്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു.

video
play-sharp-fill

ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജപുരം കോളിച്ചാല്‍ സ്വദേശി വിജയൻ (50) ആണ് മരിച്ചത്.

പനത്തടി മാനടുക്കത്താണ് താമസം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് വിഷം കഴിക്കാൻ കാരണമെന്ന് ഇദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒരു കേസുമായി ബന്ധപ്പെട്ടുള്ള സിപിഎം സമ്മര്‍ദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.