
കോട്ടയത്ത് മർദ്ദനമേറ്റ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവം: കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദിന്റെ വീട്ടിൽ ഡിഐജി സതീഷ് ബിനോ എത്തി; ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനൊപ്പമെത്തിയ ഡിഐജി ശ്യാമിന്റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു
കോട്ടയം: കാരിത്താസിന് സമീപം ക്രിമിനലിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറുമായ ശ്യാം പ്രസാദിന്റെ വീട്ടില്‍ മധ്യമേഖലാ ഡി.ഐ.ജി സതീഷ് ബിനോ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിനൊപ്പം ഡി.ഐ.ജി. ശ്യാമിന്റെ വീട്ടിൽ എത്തിയത്. ശ്യാമിന്റെ ഭാര്യ അമ്പിളി മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവരുമായി സംസാരിച്ചു. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്ന ശ്യാം.
തിങ്കളാഴ്ച അര്‍ധരാത്രി എം.സി. റോഡില്‍ തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്‍ക്കുന്ന രണ്ടു തട്ടുകടകള്‍ക്കു സമീപമായിരുന്നു കൊലപാതകം. സാലിയെന്ന സ്ത്രീയുടേതാണ് ഒരുകട. സമീപത്തെ പ്രകാശന്റെ കടയില്‍ നിന്നു ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. ശ്യാമിനെ കണ്ടതോടെ പരിചയമുള്ള കടയുടമയായ സ്ത്രീ പോലീസ് എത്തിയെന്നും പ്രശ്‌നമുണ്ടാക്കിയാല്‍ അകത്തുപോകുമെന്നു പറയുകയും ചെയ്തു.
പ്രകോപിതനായ ജിബിന്‍ സ്ത്രീയെയും സഹോദരനെയും മര്‍ദ്ദിച്ചു. തടയാനെത്തിയ ശ്യാമിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ആവര്‍ത്തിച്ചു ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് നെഞ്ചിനേറ്റ പരിക്കാണ് ശ്യാമിന്റെ മരണത്തിന് കാരണം.