വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ അസഭ്യം പറഞ്ഞു: പ്രതി പിടിയില്‍

Spread the love

കൊല്ലം: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ വിളിച്ച്‌ അസഭ്യം പറഞ്ഞ കേസില്‍ ഒരാള്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി.

video
play-sharp-fill

കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹികെട്ടതോടെയാണ് പൊലീസുകാരി പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ ഭാര്യ വാദിയായ കേസില്‍ എന്തുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയത് എന്നാണ് ഇയാളുടെ ചോദ്യം. അതുകൊണ്ടാണ് അസഭ്യം പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.