
കോഴിക്കോട്: കോഴിക്കോട് പൂതേരിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ചിലെ ജയചന്ദ്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. പൂതേരിയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പോലീസ് കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചുമടങ്ങുന്നതിനിടെ ഫൈസല്‍ എന്നയാള്‍ ജയചന്ദ്രനെ അസഭ്യം പറഞ്ഞു. ഇത് ജയചന്ദ്രന്‍ ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് കല്ലുകൊണ്ട് ഫൈസല്‍ ജയചന്ദ്രന്റെ തലയ്ക്കടിച്ചത്.
ജയചന്ദ്രന്‍ ചികിത്സ തേടി. പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൈസലും ജയചന്ദ്രനും തമ്മില്‍ മുന്‍പ് ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group