
ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കുട്ടികളുമായി പോലീസുകാരൻ സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥൻ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ സുനിമോന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.