
ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
മറയൂര്‍ എസ് ഐ മാഹിന്‍ സലീമാണ് ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ച് പോസ്റ്റിട്ടത്.
കുറ്റം സമ്മതിക്കണ്ടേ… എന്ന അടിക്കുറിപ്പോടെയാണ് മാഹിന്‍ പോസ്റ്റ് പങ്കുവെച്ചത്. വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് മാഹിന്‍. വിദ്യാര്‍ഥിയെ സ്റ്റേഷനകത്തേക്ക് വലിച്ചുകയറ്റി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം എസ് ഐ ആയി പ്രവര്‍ത്തിക്കുന്ന സമയത്താണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. സത്യം പറയാനായി കുറ്റം ചെയ്തതെന്ന് ആരോപിക്കുന്ന വ്യക്തിയെ മമ്മൂട്ടി സിനിമയില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് കസ്റ്റഡി മര്‍ദനത്തെ ന്യായികരിച്ച് അദ്ദേഹം പോസ്റ്റ് ചെയ്തത്.