തിരുവനന്തപുരത്ത് മാളിൽ പോലീസ് ഓഫീസറെ മർദ്ദിച്ച സംഭവം; പോലീസ് ഓഫീസർക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കും; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുക്കും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കും.

video
play-sharp-fill

പോലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാനും കമ്മീഷണര്‍ കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബാഹ്യശക്തികള്‍ പോലീസിനുള്ളില്‍ ഇരുന്ന് ചരടുവലിച്ചതായി വിലയിരുത്തലുണ്ട്. സര്‍ക്കാരില്‍ നിന്നും കടുത്ത നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍, കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച സംഭവത്തില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എസിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടികള്‍ എടുക്കും. മിഥുനെയും സഹോദരിയേയും പ്രതികളാക്കി തയ്യാറാക്കിയ എഫ്.ഐ.ആര്‍ അടിയന്തരമായി റദ്ദാക്കാനാണ് നിര്‍ദ്ദേശം.

പുതുവത്സര തലേന്ന് ശംഖുമുഖത്ത് നടന്ന സംഘര്‍ഷത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനോടുള്ള വ്യക്തിപരമായ പകയാണ് മാളിലെ അക്രമത്തില്‍ കലാശിച്ചത്. അന്ന് നിയമലംഘനം നടത്തിയ എസ്.എഫ്.ഐക്കാരെ തടഞ്ഞ പോലീസുകാരെ ‘കണ്ടോളാം’ എന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് നടപ്പിലാക്കാന്‍ ആസൂത്രിതമായി മാളിലെത്തി മിഥുനെയും കുടുംബത്തെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍, ഇതിനു പിന്നാലെ എസ്.എഫ്.ഐക്കാരന്‍ നല്‍കിയ പരാതിയില്‍ മിഥുന്‍ ഇടിവള ഉപയോഗിച്ച് ഇടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് കേസെടുത്തത് സേനയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാല്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ ഏകപക്ഷീയ ആക്രമണമാണ് നടന്നത് എന്ന് വ്യക്തമായിരുന്നു.

ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ കുടുംബത്തിന് മുന്നിലിട്ട് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി. ദൃശ്യങ്ങൾ പുറത്തു വന്നിട്ടും കേസില്‍ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടാത്തിലും സേനയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പൊലീസ് അസോസിയേഷന്‍ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ സിറ്റി പൊലീസ് കമീക്ഷണര്‍ക്ക് എതിരെ ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു.