
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്‌എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി.
എആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്. പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്‌എഫ്‌ഐക്കാരും പൊലീസും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.
അന്ന് എസ്‌എഫ്‌ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാരന്റെ പരാതിയില്‍ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു.



