വനിതാ കോണ്‍സ്റ്റബിളിനെയും യുവാവിനെയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; തടാകകരയില്‍ മറ്റൊരു സ്റ്റേഷനിലെ എസ്‌ഐയുടെ പഴ്സും ഫോണും ; സംഭവത്തില്‍ ദുരൂഹത

Spread the love

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണത്തിൽ ദുരൂഹത.

video
play-sharp-fill

കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്‌ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഈ എസ്‌ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്നും കണ്ടെത്തി. എസ്‌ഐയുടെ ഫോണ്‍, കാര്‍, പഴ്സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

തെലങ്കാന ബിബിപേട്ട് പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്ബനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്നൂർ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തില്‍ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്‍റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. എസ്‌ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ തടാകത്തില്‍ തുടരുകയാണ്. സംഭവത്തില്‍ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.