ഇനി ലാത്തി ചാർജിൽ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കരുത്.ലാത്തിചാർജ് പരിഷ്‌കരിക്കാനൊരുങ്ങി കേരള പൊലിസ്

ഇനി ലാത്തി ചാർജിൽ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കരുത്.ലാത്തിചാർജ് പരിഷ്‌കരിക്കാനൊരുങ്ങി കേരള പൊലിസ്

സ്വന്തംലേഖകൻ

കൊച്ചി: ഇനി പ്രതിഷേധക്കാരുടെ തല പൊട്ടാതെ വേണം ലാത്തി ചാർജ് നടത്താൻ. ലാത്തി ചാർജിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തീരുമാനമായി. പുതിയ രീതിയിൽ എങ്ങനെ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടണം എന്ന പരിശീലനമാണ് നിലവിൽ നടത്തുന്നത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
സമരങ്ങളിൽ അക്രമം നടത്തുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പോലീസ് ഇനി തല്ലുകയുള്ളൂ. വലിയ ആൾക്കൂട്ടത്തെ നേരിടാനും പോലീസിനെ ആക്രമിക്കുന്നവരെ നേരിടാനുമുള്ള പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷൻ ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പോലീസ്‌കാർക്ക് പുതിയ പരിശീലനം നൽകുന്നത്.