video
play-sharp-fill
‘ഒരു സാര്‍ വണ്ടിയുടെ അടിയില്‍ കിടന്ന് സ്റ്റെപ്പിനി ടയര്‍ മാറ്റി ഇട്ടുതന്നു; മറ്റൊരാള്‍ ലൈറ്റടിച്ചു കൊടുത്തു’; പാതിരാത്രി പഞ്ചറൊട്ടിക്കാന്‍ പൊലീസ് എത്തി; ടയര്‍പഞ്ചറായി വഴിയില്‍ കിടന്ന കുടുംബത്തിന് അര്‍ദ്ധരാത്രി താങ്ങായത് കേരളാ പൊലീസിന്റെ കരുതല്‍; അനുഭവക്കുറിപ്പുമായി യുവാവ്

‘ഒരു സാര്‍ വണ്ടിയുടെ അടിയില്‍ കിടന്ന് സ്റ്റെപ്പിനി ടയര്‍ മാറ്റി ഇട്ടുതന്നു; മറ്റൊരാള്‍ ലൈറ്റടിച്ചു കൊടുത്തു’; പാതിരാത്രി പഞ്ചറൊട്ടിക്കാന്‍ പൊലീസ് എത്തി; ടയര്‍പഞ്ചറായി വഴിയില്‍ കിടന്ന കുടുംബത്തിന് അര്‍ദ്ധരാത്രി താങ്ങായത് കേരളാ പൊലീസിന്റെ കരുതല്‍; അനുഭവക്കുറിപ്പുമായി യുവാവ്

സ്വന്തം ലേഖകന്‍

നെടുമ്പാശ്ശേരി: രാപ്പകലില്ലാതെ നാടിന് വേണ്ടി സേവനമനുഷ്ടിക്കുമ്പോഴും ഏറ്റവുമധികം പഴി കേള്‍ക്കേണ്ടി വരുന്ന വിഭാഗമാണ് നമ്മുടെ പൊലീസ് സേന. മറ്റ് രാജ്യങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാഹസിക കഥകളും സഹായഹസ്തം നീട്ടിയ കഥകളും കണ്ട് കയ്യടിക്കുന്ന നമ്മളില്‍ പലരും കേരളത്തിലെ പൊലീസുകാരുടെ സഹായ ഹസ്തങ്ങള്‍ കാണാതെ പോകുന്നുണ്ട്. വൈറലാകുന്നതും വാര്‍ത്തയാകുന്നതും അവര്‍ ചെയ്യുന്ന നന്മയുടെ ചെറിയ ഒരു ശതമാനം പോലും ആകുന്നില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവരുന്ന വഴി പഞ്ചറായ വണ്ടി നന്നാക്കിയ പൊസലീസ് ഉദ്യോഗസ്ഥരെപ്പറ്റിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാവുകയാണ്. കാരാടന്‍ അനീസിന്റെ ഫേസ് ബുക്ക് കുറിപ്പ് കനിവുള്ള പൊലീസിനെപ്പറ്റിയാണ്. കുറിപ്പ് വായിക്കാം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തിരിച്ചുവരണ വഴിയില്‍ എടമുട്ടത്തിനടുത്ത് വച്ചു വണ്ടി പഞ്ചര്‍ ആയി. വണ്ടിയില്‍ ടൂള്‍സ് ഒന്നും ഇല്ല വര്‍ക്ക് ഷോപ്പ് ഒന്നും തുറന്നിട്ടില്ല . ഇവരുടെ സഹോദരിയും മൂന്ന് ചെറിയ മക്കളും വണ്ടിയിലുണ്ട് എന്ത് ചെയ്യും’. ഇവരുടെ വീട്ടില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ഉണ്ട് അങ്ങോട്ട്. അതുകൊണ്ട് തന്നെ അവിടെ തന്നെ ആരുടെയെങ്കിലും സഹായം കിട്ടുമോ എന്ന് നോക്കി. ആരെയും കണ്ടില്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന സമയത്ത് രാത്രി പെട്രോളിംഗിന് വന്ന പോലീസ്‌കാരെ സമീപിച്ചു. അവര്‍ പേടിക്കേണ്ട എന്നും കുറച്ചു അപ്പുറത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പഞ്ചര്‍ വര്‍ക് ഷോപ് ഉണ്ടെന്നും നോക്കീട്ടു വരാമെന്നും പറഞ്ഞ് പോയി. കുറച്ചു സമയത്തിന് ശേഷം അവര്‍ തിരിച്ചു വന്നു. പോലീസുകാര്‍ തന്നെ ടൂള്‍സ് എടുത്ത് ഒരു സര്‍ ലൈറ്റടിച്ച് കൊടുക്കുകയും മറ്റേ സര്‍ വണ്ടിയുടെ അടിയില്‍ കിടന്ന് സ്റ്റെപ്പിനി ടയര്‍ മാറ്റി ഇടുകയും ചെയ്തു. ഇതിനിടയില്‍ ഒന്ന് ഹെല്പ് ചെയ്യാന്‍ പോലും എന്നെ സമ്മതിച്ചില്ല. എല്ലാം കഴിഞ്ഞു കൈ കഴുകിയതിന് ശേഷം പോലീസുകാര്‍ സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി’..
നമ്മള്‍ എപ്പോളും മറ്റു രാജ്യങ്ങളിലെ പോലീസുകാരെ കുറിചുള്ള കാര്യങ്ങള്‍ കേള്‍ക്കാറുണ്ട് . എന്നാല്‍ നമ്മുടെ പോലീസുകാരുടെ നന്മകള്‍ ചിലപ്പോള്‍ പുറത്തു വരാറില്ല.
പ്രയാസഘട്ടത്തിലെ കേരള പോലീസിന്റെ സഹായത്തെ മറ്റുള്ളവരെ അറിയിക്കുക എന്നതോടൊപ്പം വലപ്പാട് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ
ജയരാജന്‍ സാറിനും അഖില്‍ സാറിനും #ബിഗ്ബസല്യൂട്ട്