വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ക്ക് അടിയന്തര ശസ്ത്രക്രിയ

Spread the love

കൊച്ചി: മൂവാറ്റുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.
ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

video
play-sharp-fill

ഇയാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കാര്‍ യാത്രക്കാര്‍ എസ്‌ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവാക്കളോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും എസ്‌ഐ മുഹമ്മദ് പറഞ്ഞു.