ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടിയത്‌ 
മണിക്കൂറുകൾക്കകം; ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ പ്രതികളെ പിടികൂടി. അടിമലത്തുറയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.ഡല്‍ഹി സ്വദേശി ദില്‍കുമാര്‍, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.

ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് പിടിയിലായത്. കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിനും കൊലപാതകികളും തമ്മില്‍ ജോലിക്ക് വരാത്ത വിഷയത്തില്‍ തര്‍ക്കം ഉണ്ടായതായി പ്രതികള്‍ സമ്മതിച്ചു. അതേ സമയം ജസ്റ്റിന്‍ രാജ് ഇടപ്പഴഞ്ഞിയില്‍ വരാന്‍ ഉപയോഗിക്കുന്ന സ്‌കൂട്ടറിനായി തിരച്ചില്‍ തുടരുകയാണ്.

എട്ട് ജീവനക്കാരാണ് ജസ്റ്റിന്‌റെ ഹോട്ടലിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രതികളും ഹോട്ടലില്‍ എത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിന്‍ ഇടപ്പഴിഞ്ഞിയില്‍ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ സുഹൃത്തിന്‌റെ സ്‌കൂട്ടറില്‍ പോവുകയായിരുന്നു. ഈ സ്‌കൂട്ടറാണ് കാണാതായത്.