video
play-sharp-fill
പൊലീസിനു നേരെ മുണ്ടക്കയത്തെ സി.ഐ.ടി.യുക്കാരുടെ അസഭ്യ വർഷം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കടക്കാരും ചുമട്ടുകാരും തമ്മിൽ തർക്കം: പറഞ്ഞു തീർക്കാൻ എത്തിയ പൊലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി;ഭരണത്തിൻ്റെ മറവിൽ സിഐടിയു ഗുണ്ടായിസം

പൊലീസിനു നേരെ മുണ്ടക്കയത്തെ സി.ഐ.ടി.യുക്കാരുടെ അസഭ്യ വർഷം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കടക്കാരും ചുമട്ടുകാരും തമ്മിൽ തർക്കം: പറഞ്ഞു തീർക്കാൻ എത്തിയ പൊലീസുകാരനെ പരസ്യമായി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി;ഭരണത്തിൻ്റെ മറവിൽ സിഐടിയു ഗുണ്ടായിസം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പൊലീസുകാരനു നേരെ പരസ്യമായി അസഭ്യ വർഷം ചൊരിഞ്ഞ് സി.ഐ.ടി.യുവിന്റെ ചുമട്ടു തൊഴിലാളികൾ. മുണ്ടക്കയം സ്റ്റാൻഡിലെ ചുമട്ട് തൊഴിലാളികളും ഓട്ടോഡ്രൈവർമാരും ചേർന്നാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ചേനപ്പാടി സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷിഹാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ബസ് സ്റ്റാൻഡിലാണ് ഷിഹാസിനു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇവിടെ ഷിഹാസ് ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സ്റ്റാൻഡിലെ സി.ഐ.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരുമായ മൂന്നു പേർ സ്റ്റാൻഡിലെ കടയുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്നു, ബഹളം അതിരൂക്ഷമായതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിഹാസ് പ്രശ്‌നത്തിൽ ഇടപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാൻഡിൽ ബഹളമുണ്ടായ സ്ഥലത്ത് എത്തിയ ഷിഹാസ് ഇവിടെ ബഹളം വച്ച സി.ഐ.ടി.യു തൊഴിലാളികളോടു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ ഷിഹാസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വയർ ലെസ് സെറ്റിലൂടെ വിവരം അറിയിച്ചിട്ടും പൊലീസുകാർ എത്തിയില്ല. രണ്ടു പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപെടുകയും ചെയ്തിരുന്നു.

ഇതിനു ശേഷം പൊലീസ് എത്തിയപ്പോഴേയ്ക്കും ഷിഹാസിനു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്നു, ഇയാളെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി.ഐ.ടി.യു പ്രവർത്തകരും ഓട്ടോറിക്ഷാ ഡ്രൈവർമാരും അടക്കം നാലു പേർക്കെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിബുകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.