video
play-sharp-fill
ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വിഴിഞ്ഞം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒ.യും കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തൻവീട്ടിൽ ശ്രീനിവാസന്റെയും ലീലയുടെയും മകൻ ശ്രീജിത്ത്(38) ആണ് മരിച്ചത്.

തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ കാഞ്ഞിരംകുളത്തുള്ള വീട്ടിലേക്കു പോകുകയായിരുന്നു ശ്രീജിത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറോടിച്ചിരുന്ന തിരുനെൽവേലി സ്വദേശി അജിത്തിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. കാറിൽ കുട്ടിയടക്കം അഞ്ചുപേരുണ്ടായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ 4.30ഓടെ മുക്കോല-കാരോട് ബൈപ്പാസിലെ പയറുമൂട് പാലത്തിനടിയിലാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.