തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ പോലീസ് ലാത്തി ചാർജ്; വിനീത് ശ്രീനിവാസന്റെ സംഗീത നിശക്കിടെയാണ് പോലീസ് ലാത്തി വീശിയത് ; ചിതറിയോടി യുവാക്കൾ; ദൃശ്യങ്ങൾ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ പൊലീസ് ലാത്തിച്ചാര്‍ജ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിശാഗന്ധിയിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. ഒരു കൂട്ടം യുവാക്കൾ നൃത്തം ചെയ്യുന്നതിനിടെ പെൺകുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ചു.

ഇത് തടയാന് ശ്രമിച്ച പൊലീസിനെ യുവാക്കൾ കയ്യേറ്റം ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. യുവാക്കൾ ചിതറിയോടി. സംസ്ഥാനത്ത് പൊലീസ് മര്‍ദനത്തിനിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുന്നതിനിടെയാണ് ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.