video
play-sharp-fill

Saturday, May 17, 2025
Homeflashനാണമില്ലേ പെണ്ണുമ്പിള്ളേ നിങ്ങൾക്ക്? ഡോക്ടറാന്ന് പറഞ്ഞിട്ട് കാര്യമില്ല ആദ്യം കളക്ടർ എന്നെഴുതാൻ പഠിക്ക് എന്നിട്ടാകാം...

നാണമില്ലേ പെണ്ണുമ്പിള്ളേ നിങ്ങൾക്ക്? ഡോക്ടറാന്ന് പറഞ്ഞിട്ട് കാര്യമില്ല ആദ്യം കളക്ടർ എന്നെഴുതാൻ പഠിക്ക് എന്നിട്ടാകാം സല്യൂട്ട്; സർക്കാർ ഡോക്ടർമാർക്കും പോലീസുകാർ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്കിയ വനിതാ ഡോക്ടറെ കണ്ടം വഴി ഓടിച്ച് സോഷ്യൽ മീഡിയ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഞങ്ങൾക്കു ഡിവൈ.എസ്.പി റാങ്കുണ്ട്. പൊലീസുകാർ ഞങ്ങളെ സല്യൂട്ട് ചെയ്യണം. സംസ്ഥാന ആഭ്യന്തര വകുപ്പിന് വനിതാ ഡോക്ടറുടെ കത്ത്. കൊവിഡ് പ്രോട്ടോക്കോൾ സമയത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഡോക്ടർമാർക്കു നേരെ മോശമായി പെരുമാറ്റമുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് വനിതാ ഡോക്ടർ ഇപ്പോൾ മുഴുവൻ പൊലീസുകാരും ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്ന കത്ത് അയച്ചിരിക്കുന്നത്.ഡോക്ടറാണെങ്കില്ലും കളക്ടർ എന്ന് എഴുതിയതിലടക്കം അക്ഷരതെറ്റാണ്. കത്ത് പ്രകാരം ഇൻസ്പക്ടർമാർ വരെ ഡോക്ടർമാരെ സല്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം

ആലപ്പുഴ ചെങ്ങന്നൂർ വെൺമണി സ്വദേശിയായ വനിതാ ഡോക്ടറാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ചു കത്തയച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് ഡോക്ടർമാരാണ് ഏറ്റവും മികച്ച രീതിയിൽ രോഗ പ്രതിരോധം തീർത്തതെന്നും, കൊവിഡിന്റെ പോരാളികളായി പ്രവർത്തിച്ചതെന്നും കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഡോക്ടർമാർ ഡിവൈ.എസ്.പിയ്ക്കു തുല്യമായ റാങ്കുള്ളവരാണ്. നിലവിലുള്ള കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്കാലത്ത് ഏറ്റവും മികച്ച രീതിയിൽ സേവനം നൽകിയവരാണ് ഡോക്ടർമാർ. ഈ ഡോക്ടർമാരെയും, ഈ കാലത്ത് സേവനം നടത്തിയ മറ്റുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയും സല്യൂട്ട് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാകുകയാണ് വേണ്ടതെന്നും കത്തിൽ ഡോക്ടർ പറയുന്നു.

കത്ത് ആവശ്യമായ നടപടിയ്ക്കു സംസ്ഥാന പൊലീസ് മേധാവിയ്ക്കു അയക്കുകന്നതായാണ് ആഭ്യന്തര വകുപ്പ് ഇതിനോടു പ്രതികരിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ച വകുപ്പാണ് പൊലീസും. ഇതേ പൊലീസുകാർ തങ്ങളെ സല്യൂട്ട് ചെയ്യണമെന്ന ഡോക്ടർമാരുടെ വാദമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments